
കൊച്ചി: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ അരങ്ങേറുന്ന ക്രൂരകൃത്യങ്ങളില്‍ മുഖ്യമന്ത്രി പാലിക്കുന്ന മൗനം അവസാനിപ്പിക്കുക. കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിനെ ക്രൂരമായി ആക്രമിച്ച പൊലീസുകാരെ പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
നാളെ വൈകിട്ട് നാലു മണിക്ക് ബെന്നി ബെഹനാന്‍ എംപി കോടനാട് പൊലീസ് സ്റ്റേഷന് മുന്നിലും, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രാവിലെ പതിനൊന്നു മണിക്ക് പള്ളുരുത്തി സ്റ്റേഷന് മുന്നിലും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ ബാബു മരട് സ്റ്റേഷന്‍, അന്‍വര്‍ സാദത്ത് ആലുവ ഈസ്റ്റ്, റോജി എം ജോണ്‍ അങ്കമാലി, മാത്യു കുഴല്‍നാടന്‍ മൂവാറ്റുപുഴ, ടി ജെ വിനോദ് തേവര, ഉമ തോമസ് തൃക്കാക്കര, എല്‍ദോസ് കുന്നപ്പിള്ളി കുറുപ്പംപടി, കെപിസിസി നേതാക്കളായ ദീപ്തി മേരി വര്‍ഗീസ് പാലാരിവട്ടം, വി പി സജീന്ദ്രന്‍ പട്ടിമറ്റം, റോയ് കെ പൗലോസ് കുട്ടംപുഴ, വി ജെ പൗലോസ് മുളന്തുരുത്തി, കെ പി ധനപാലൻ ഞാറക്കൽ , അജയ് തറയിൽ മുനമ്പം , അബ്ദുള്‍ മുത്തലിബ് കടുങ്ങല്ലൂര്‍, ജിന്റോ ജോണ്‍ കളമശേരി, എം ആര്‍ അഭിലാഷ് എളമക്കര ഫോർട്ട് കൊച്ചി ടോണി ചമ്മിണി ,എന്നീ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്യും.
Photo Courtesy - Google








